Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Omar Abdullah

ജ​മ്മു കാ​ഷ്മീ​രി​ൽ അ​പൂ​ർ​വ നീ​ക്കം: സം​സ്ഥാ​ന പ​ദ​വി പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് ഉ​ദ്യോ​ഗ​സ്ഥ വൃ​ന്ദം

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്പീ​ക്ക​ർ​ക്ക് അ​യ​ച്ച ക​ത്ത് വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ലേ​ക്ക്. വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ പ്ര​മേ​യം സ​ഭ​യി​ൽ പ​രി​ഗ​ണി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി അ​ട​ൽ ദു​ല്ലൂ, ലോ ​സെ​ക്ര​ട്ട​റി അ​ച​ൽ സേ​ത്തി എ​ന്നി​വ​ർ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റി​ന് ക​ത്ത​യ​ച്ച​ത്. 

മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള പ്ര​മേ​യം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും സ്പീ​ക്ക​ർ അ​ത് സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഈ ​അ​പൂ​ർ​വ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​യു​ടെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ക​ത്ത​യ​ക്കു​ന്ന​ത് നി​യ​മ​സ​ഭ​യു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഇ​ത്ത​രം ഒ​രു സം​ഭ​വ​ത്തി​ന് മു​ൻ​മാ​തൃ​ക​യി​ല്ലെ​ന്നും സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.‌

താ​ൻ മു​ഖ്യ​മ​ന്ത്രി​യും നി​യ​മ​മ​ന്ത്രി​യും ആ​യി​രു​ന്നി​ട്ടും സ്വ​ന്തം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്പീ​ക്ക​ർ​ക്ക് ക​ത്ത​യ​ച്ച വി​വ​രം അ​റി​ഞ്ഞി​ല്ലെ​ന്ന് ഒ​മ​ർ അ​ബ്ദു​ള്ള സ​ഭ​യി​ൽ പ​റ​ഞ്ഞു. "മ​റ്റാ​രു​ടെ​യോ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി​യി​ല്ലാ​ത്ത ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്ത് ‌മാ​ത്ര​മേ മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തി​ന് ത​ന്നെ എ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കൂ" എ​ന്ന് അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ ബ​ഹ​ള​ത്തി​നും ഇ​റ​ങ്ങി​പ്പോ​ക്കി​നു​മി​ട​യി​ൽ സ​ഭ സം​സ്ഥാ​ന പ​ദ​വി​ക്കാ​യു​ള്ള പ്ര​മേ​യം ച​ർ​ച്ച ചെ​യ്യു​ക​യും പാ​സാ​ക്കു​ക​യും ചെ​യ്തു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​യും സം​സ്ഥാ​ന പ​ദ​വി​യും എ​ടു​ത്തു​മാ​റ്റി​യ​തി​ലൂ​ടെ ജ​ന​ങ്ങ​ൾ അ​പ​മാ​നി​ക്ക​പ്പെ​ട്ടെ​ന്നും അ​ത് വീ​ണ്ടെ​ടു​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ഒ​മ​ർ അ​ബ്ദു​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ജ​മ്മു​കാ​ഷ്മീ​രി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ഭീ​ക​ര​ര​ല്ല: ഒ​മ​ർ അ​ബ്ദു​ള്ള

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ഭീ​ക​ര​ര​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

'ന​മ്മ​ൾ ഒ​രു കാ​ര്യം ഓ​ർ​ക്ക​ണം. ജ​മ്മു​കാ​ഷ്മീ​രി​ലെ എ​ല്ലാ നി​വാ​സി​ക​ളും ഭീ​ക​ര​രോ ഭീ​ക​ര​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ അ​ല്ല. ഇ​വി​ടെ എ​പ്പോ​ഴും സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും ന​ശി​പ്പി​ച്ച ചു​രു​ക്കം ചി​ല ആ​ളു​ക​ൾ മാ​ത്ര​മാ​ണി​ത്. ജ​മ്മു​കാ​ഷ്മീ​രി​ലെ ഓ​രോ നി​വാ​സി​യെ​യും ഓ​രോ കാ​ഷ്മീ​രി മു​സ്‌​ലീ​മി​നെ​യും ഒ​രൊ​റ്റ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ടെ നോ​ക്കു​ക​യും അ​വ​രി​ൽ ഓ​രോ​രു​ത്ത​രും ഭീ​ക​ര​രാ​ണെ​ന്ന് ക​രു​തു​ക​യും ചെ​യ്യു​മ്പോ​ൾ, ജ​ന​ങ്ങ​ളെ ശ​രി​യാ​യ പാ​ത​യി​ൽ നി​ർ​ത്താ​ൻ പ്ര​യാ​സ​മാ​ണ്'. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ഷ്മീ​രി ഡോ​ക്ട​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. സ്ഫോ​ട​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​ര​പ​രാ​ധി​ക​ളെ ഇ​ത്ര​യും ക്രൂ​ര​മാ​യി കൊ​ല്ലു​ന്ന​തി​നെ ഒ​രു മ​ത​ത്തി​നും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

മ​​​​​തി​​​​​ൽ​​​​​ ചാ​​​​​ടിക്കടന്ന് ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ക​​​​​ളെ ആ​​​​​ദ​​​​​രി​​​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി

ശ്രീ​​​​​ന​​​​​ഗ​​​​​ർ: ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ വി​​​​​ല​​​​​ക്കു മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ർ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഒ​​​​​മ​​​​​ർ അ​​​​​ബ്ദു​​​​​ള്ള​​​​യും മ​​​​ന്ത്രി​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളും ശ​​​​വ​​​​കു​​​​ടീ​​​​ര​​​​ത്തി​​​​ൽ ആ​​​​ദ​​​​രമ​​​​ർ​​​​പ്പി​​​​ച്ചു. 1931ല്‍ ​​​​​അ​​​​​ന്ന​​​​​ത്തെ കാ​​​​​ഷ്മീ​​​​​ർ രാ​​​​​ജാ​​​​​വ് ഹ​​​​രി​​​​സിം​​​​ഗി​​​​നെ​​​​തി​​​​രേ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച 22 പേ​​​​​രെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​ കൊ​​​​ന്ന​​​​തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​യ്ക്കാ​​​​യു​​​​ള്ള മ​​​​ണ്ഡ​​​​പം ഇ​​​​ന്ന​​​​ലെ ഇ​​​​തു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ട്ടേ​​​​റെ നാ​​​​ട​​​​കീ​​​​യ​​​​രം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണു സാ​​​​ക്ഷ്യം​​​​വ​​​​ഹി​​​​ച്ച​​​​ത്.

വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലും സു​​​​ര​​​​ക്ഷാ​​​​ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളും ഭേ​​​​ദിച്ച് ന​​​​ട​​​​ന്നും ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷ​​​​​യി​​​​​ലും ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​ലും മാ​​​​​റി​​​​​ക്ക​​​​​യ​​​​​റി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മ​​​​ന്ത്രി​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളും കൂ​​​​ടീ​​​​ര​​​​ത്തി​​​​ൽ ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ത​​​​ട​​​​ഞ്ഞു. ഇ​​​​തോ​​​​ടെ മ​​​​തി​​​​ൽ​​​​ചാ​​​​ടി സം​​​​ഘം അ​​​​ക​​​​ത്ത് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ത​​​​​ന്നെ​​​​​യും സ​​​​​ഹ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ​​​​​യും ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ ശ്ര​​​​മം ​​​​ന​​​​ട​​​​ന്ന​​​​താ​​​​യി പി​​​​ന്നീ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​രോ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നേ​​​​​രത്തേ ശ​​​​​വ​​​​​കു​​​​​ടീ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പ്ര​​​​​വേ​​​​​ശ​​​​​നം വി​​​​​ല​​​​​ക്കി​​​​​യ ല​​​​​ഫ്റ്റ​​​​​ന​​​​​ന്‍റ് ഗ​​​​​വ​​​​​ര്‍ണ​​​​​ർ മ​​​​​നോ​​​​​ജ് സി​​​​​ൻ​​​​​ഹ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​യെ വീ​​​​​ട്ടു​​​​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​​ലാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​ത​​​​വ​​​​ഗ​​​​ണി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും സം​​​​ഘ​​​​വും എ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് ബ​​​​ല​​​​പ്ര​​​​യോ​​​​ഗം ന​​​​ട​​​​ത്തി​​​​യ​​​​ത്.

1931 ജൂ​​​​​ലൈ 13ലെ ​​​​​ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ ശ​​​​​വ​​​​​കു​​​​​ടീ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍ ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി​​​​​ക​​​​​ള്‍ അ​​​​​ര്‍പ്പി​​​​​ക്കു​​​​​ക​​​​​യും ഫാ​​​​​ത്തി​​​​​ഹ അ​​​​​ര്‍പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു​​​​വെ​​​​ന്ന് പി​​​​ന്നീ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.""എ​​​​​ന്‍റെ വ​​​​​ഴി​​​​​ത​​​​​ട​​​​​യാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ നൗ​​​​​ഹ​​​​​ട്ട ചൗ​​​​​ക്കി​​​​​ല്‍നി​​​​​ന്ന് ന​​​​​ട​​​​​ന്നെ​​​​​ത്തി. ന​​​​​ഖ്ഷ്ബി സാ​​​​​ഹി​​​​​ബ് ദ​​​​​ര്‍ഗ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ഗേ​​​​​റ്റും അ​​​​വ​​​​ർ അ​​​​ട​​​​ച്ചി​​​​രു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ മ​​​​തി​​​​ൽ​​​​ ചാ​​​​ടി​​​​ക്ക​​​​ട​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ എ​​​​ന്നെ പി​​​​ടി​​​​കൂ​​​​ടാ​​​​നും ശ്ര​​​​മി​​​​ച്ചു''-സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തെ വീ​​​​​ഡി​​​​​യോ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​ക്കൊ​​​​പ്പ​​​​മു​​​​ള്ള പോ​​​​സ്റ്റി​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ശ​​​​വ​​​​കുടീര​​​​ത്തി​​​​ൽ​​​​വ​​​​ച്ച് ത​​​​​ന്നെ മ​​​​​ര്‍ദി​​​​​ച്ച​​​​​താ​​​​​യി പ​​​​​റ​​​​​യു​​​​​ന്ന മ​​​​​റ്റൊ​​​​​രു വീ​​​​ഡി​​​​യോ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

1931 സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വാ​​​​​ര്‍ഷി​​​​​കാ​​​​​ച​​​​​ര​​​​​ണം പാ​​​​​ടി​​​​​ല്ലെ​​​​​ന്ന് നേ​​​​​ര​​​​​ത്തേ ല​​​​​ഫ്.​​​ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up